ADVERTISEMENT

കാറ്റിൽ വീണ മരം അപകടക്കെണി
ചക്കിട്ടപാറ ∙ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരക്കൊമ്പുകൾ നീക്കം ചെയ്യാത്തത് ദുരിതം. കഴിഞ്ഞ ജൂലൈയിലാണ് റോഡരികിലെ മരം കാറ്റിൽ കടപുഴകി വീണത്. മരവും മരക്കമ്പുകളും പാതയോരത്താണ്. പഞ്ചായത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു റോഡരികിലേക്ക് വീണതും നീക്കിയിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായ ചക്കിട്ടപാറ – പെരുവണ്ണാമൂഴി റോഡരികിലാണ് അപകടക്കെണി. വാഹനങ്ങൾ സൈഡ് നൽകാനും പാർക്കിങ്ങിനും പ്രയാസമാകുന്നു. അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 

ലിറ്ററേച്ചർ ഫെസ്റ്റിവൽ
കോഴിക്കോട്∙ നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇംഗ്ലിഷ് പിജി വകുപ്പ് സംഘടിപ്പിക്കുന്ന ഇസ ലിറ്ററേച്ചർ ഫെസ്റ്റിവൽ 7, 8 തീയതികളിലായി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ സെഷനുകളിലായി വർത്തമാനകാല സാമൂഹിക–സാംസ്കാരിക– സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യും. മറ്റു കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും സാഹിത്യത്തിൽ തൽപരരായ പൊതുജനങ്ങൾക്ക് റജിസ്റ്റർ ചെയ്തു സാഹിത്യോത്സവത്തിൽ പങ്കെടുക്കാമെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ.എൻ.അബ്ദുറഹിമാനും അസിസ്റ്റന്റ് പ്രഫ. കെ.ഷെജീറും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com