കാട്ടുപന്നിയെ പിടികൂടാൻ വച്ച കമ്പിക്കുരുക്കിൽ കുരുങ്ങിയ പുള്ളിപ്പുലി ചത്തു
Mail This Article
×
ഗൂഡല്ലൂർ ∙ കാട്ടുപന്നിയെ പിടികൂടാൻ വച്ച കമ്പിക്കുരുക്കിൽ പുള്ളിപ്പുലി കുരുങ്ങി. വനപാലകരെത്തി രക്ഷപ്പെടുത്തി ചികിത്സയ്ക്ക് ശേഷം വനത്തിൽ വിട്ടയയ്ക്കാനായി കൊണ്ടു പോകുന്നതിനിടയിൽ പുള്ളിപ്പുലി ചത്തു. ഊട്ടിക്കടുത്ത് തീട്ടുക്കലിലെ സ്വകാര്യ തേയില തോട്ടത്തിലെ വേലിയിലാണു കമ്പിക്കുരുക്ക് വച്ചത്. കരുക്കിൽ കുടുങ്ങിയ പുള്ളിപ്പുലിയുടെ ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റതാണ് മരണ കാരണമെന്ന് വനപാലകർ പറഞ്ഞു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.