ADVERTISEMENT

പനമരം ∙ വേനൽ ആരംഭിച്ചതോടെ വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങളിലും പുഴകളിലും ചിറ കെട്ടിയുള്ള മീൻപിടിത്തം സജീവം. പുഴകളെ അപേക്ഷിച്ച് പാടശേഖരങ്ങളിലും മറ്റും വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. 

വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങൾ തേകി വറ്റിച്ചും മറ്റു കുളങ്ങളിൽ വലവീശിയും ചൂണ്ടയിട്ടും കുളം ഇളക്കിയുമാണ് ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരുടെ മീൻപിടിത്തം. ഒരു സംഘം മീൻപിടിത്തം കഴിഞ്ഞു പോകുന്നതിന് പിന്നാലെ അടുത്ത സംഘവും വലയും മറ്റുമായി കുളത്തിലിറങ്ങും. 

ആദ്യം കുളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവർക്കു തരക്കേടില്ലാത്ത രീതിയിൽ തന്നെ ചെറുമീനുകളെ ലഭിക്കുന്നുണ്ട്. മീൻ ലഭിച്ചില്ലെങ്കിലും ഒഴിവു ദിനത്തിൽ കൗതുകത്തിനു മീൻപിടിത്തത്തിനായി ഇറങ്ങുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com