ADVERTISEMENT

അമ്പലവയൽ ∙ മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടിയുമായി അമ്പലവയൽ പഞ്ചായത്ത്. പെ‍ാതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും വൃത്തിഹീനമായ ചുറ്റുപാടിനുമെതിരെയെല്ലാം പഞ്ചായത്ത് നടപടികൾ ശക്തമാക്കി. കഴിഞ്ഞ 6 മാസത്തിനിടെ 1,73,500 രൂപ പിഴ ഇൗടാക്കി.പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 15 കേസിലായി 83,000 രൂപ പിഴയായി ഇൗടാക്കി. വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവർ ഉൾപ്പെടെ മാലിന്യം കത്തിച്ച 2 കേസുകൾക്ക് 20,000 രൂപയും. ജലാശയത്തിൽ മാലിന്യം തള്ളിയ ഒരു കേസിന് 50,000 രൂപയും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് 2 കേസുകളിലായി 20,000 രൂപയും സ്ഥാപനത്തിന്റെ പരിസരം വൃത്തിയാക്കാത്തതിന് 500 രൂപയും പിഴ അടപ്പിച്ചു. ഇങ്ങനെ 6 മാസത്തിനിടയ്ക്ക് 1,73,500 രൂപ പിഴ പഞ്ചായത്ത് ഈടാക്കി.ജില്ലയിൽ മാലിന്യം തള്ളുന്നവരുടെ വിവരം തെളിവു സഹിതം നൽകുന്നതിന് 2500 രൂപ പരിതോഷികം നൽകുന്ന പഞ്ചായത്താണ് അമ്പലവയൽ. മാലിന്യം തള്ളുന്നതിനു തെളിവ് സഹിതം അധികൃതർക്ക് കൈമാറിയ രണ്ടു വ്യക്തികൾക്ക് ഇതിനകം 2500 രൂപ വീതം പാരിതോഷികവും പഞ്ചായത്ത് നൽകി. വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിന് ശേഷം മാലിന്യം തള്ളിലിനെതിരെ ശക്തമായ നടപടിയാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com