ADVERTISEMENT

താമരശ്ശേരി∙ ചുരത്തിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് 11 മണി വരെ തുടർന്നു. പുലർച്ചെ മൂന്നിന് 6,7 വളവുകൾക്കിടയിൽ ലോറി കേടായി കുടുങ്ങിയതാണ് തുടക്കം. 4 മണിയോടെ 7ാം വളവിലും ലോറി കേടായതോടെ കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ വൺവേയായി കടന്നു പോയെങ്കിലും വാഹന തിരക്ക് മൂലം റോഡിന് ഇരുവശത്തും നീണ്ട നിരയായിരുന്നു. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ വല‍ഞ്ഞു.

ഗതാഗതക്കുരുക്ക്: പരിഹാരത്തിന് നിർദേശം
കോഴിക്കോട്∙ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് തടയാൻ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശാനുസരണം കോഴിക്കോട് എഡിഎമ്മിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു കലക്ടർ കമ്മിഷനെ അറിയിച്ചു. ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടി.എൽ. സാബു സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com