ADVERTISEMENT

മാനന്തവാടി ∙ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പനൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത കേരള–കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി. ബന്ദിപ്പുർ വനമേഖലയിൽ എത്തിച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ നിന്ന് ഇറക്കുന്നതിനു മുൻപാണു ചരിഞ്ഞത്. വാഹനത്തിന് സമീപം കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വനപാലകർ നിൽക്കുന്ന ചിത്രം വൈകാതെ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

വയനാട്ടിൽനിന്നു സൗത്ത് വയനാട്, നോർത്ത് വയനാട് ഡിഎഫ്ഒമാരും ദൗത്യസംഘാംഗങ്ങളും ഫോട്ടോയ്ക്ക് പോസ് ചെയ്തവരിൽപെടുന്നു. കർണാടക ഉദ്യോഗസ്ഥരുൾപെടെ 14 പേരാണ് ചിത്രത്തിലുള്ളത്. ചരിഞ്ഞ ആനയ്ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റമാണെന്നും നടപടി സ്വീകരിക്കണമെന്നും മൃഗ സ്നേഹികളുടെ സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് പരാതി നൽ‌കി. 

സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്നയ്ക്കെതിരെ ഇൗ ഫോട്ടോയുടെ പേരിൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) വിമർശനം ഉന്നയിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമാണ്. എന്നാൽ, വിവാദമായ ഫോട്ടോ കർണാടക അധികൃതർ പുറത്തുവിട്ടതാണെന്ന് സിസിഎഫ് കെ.എസ്. ദീപ വിശദീകരിച്ചു.

പോസ്റ്റ് മോർട്ടത്തിന് മുൻപ് ഫോട്ടോ എടുക്കുന്നത് നടപടി ക്രമത്തിന്റെ ഭാഗമാണ്. ഇൗ ചിത്രം കേരളത്തിൽ നിന്നുള്ള വനപാലകർ ആരും പുറത്ത് വിട്ടിട്ടില്ല. ഇതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥയെ മാത്രം ടാർജറ്റ് ചെയ്തുകൊണ്ടുള്ള വിമർശനം ഉയരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സിസിഎഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com