ADVERTISEMENT

കാവുംമന്ദം ∙ ഐക്കരപ്പടി – മാടക്കുന്ന് റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിനു വേണ്ടി പതിറ്റാണ്ടുകളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ കേട്ട ഭാവം നടിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. തരിയോട് – വെങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണു റോഡ്. 



കാവുംമന്ദം–ഐക്കരപ്പടി–മാടക്കുന്ന് റോഡിന്റെ മാടക്കുന്ന് ഭാഗത്ത് റോഡ് നിർമാണത്തിനുള്ള 
സ്ഥലം തുടർ പ്രവൃത്തി നടത്താത്ത നിലയിൽ.
കാവുംമന്ദം–ഐക്കരപ്പടി–മാടക്കുന്ന് റോഡിന്റെ മാടക്കുന്ന് ഭാഗത്ത് റോഡ് നിർമാണത്തിനുള്ള സ്ഥലം തുടർ പ്രവൃത്തി നടത്താത്ത നിലയിൽ.

കാവുംമന്ദം ടൗണിൽ നിന്ന് തരിയോട് പഞ്ചായത്ത് പരിധിയായ ഒരുവുമ്മൽകടവു വരെ റോഡ് ടാർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തിയാണു മുടങ്ങിയത്. ഇരു പഞ്ചായത്തുകളുടെയും അതിർത്തിയിലെ തോടിനു കുറുകെ പാലം ഇല്ലാത്തതാണു റോഡിനു തടസ്സമാകുന്നത്. മാടക്കുന്നു നിന്നു തോടിന്റെ 500 മീറ്റർ അകലെ വരെ റോഡ് ഉണ്ട്. ശേഷിക്കുന്ന ഭാഗം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം നീക്കിവച്ചിട്ടു കാലങ്ങളായെങ്കിലും റോഡ് നിർമിച്ചിട്ടില്ല. നിലവിൽ തോട്ടിൽ സ്ഥാപിച്ച തടയണയുടെ മുകളിലൂടെയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. 

തോടിനു കുറുകെ പാലം നിർമിക്കുന്നതിന് 2 വർഷം മുൻപ് തുക അനുവദിച്ചെങ്കിലും തുടർ നടപടി ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രധാന ടൗണുകളിലേക്ക് എത്താൻ എളുപ്പ മാർഗമായ ഈ റോഡ് യാഥാർഥ്യമായാൽ പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾ നേരിടുന്ന യാത്രാക്ലേശത്തിനു പരിഹാരമാകും. ഇതിനു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുൻകയ്യെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com