ബത്തേരി ടൗൺ പ്രദേശത്തും മലയണ്ണാൻ ശല്യം രൂക്ഷം
Mail This Article
×
ബത്തേരി ∙ ടൗണിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി മലയണ്ണാൻ ശല്യം വർധിച്ചു. തെങ്ങിലെ കരിക്ക് മുതൽ ചക്ക, സപ്പോട്ട, റംബുട്ടാൻ മുതലായ ഫലങ്ങൾ എല്ലാം നശിപ്പിക്കുകയാണ്. ചിലപ്പോൾ മനുഷ്യരെ കണ്ടാൽ ആക്രമണകാരികളാകുന്നുണ്ട്. കാട്ടുപന്നികൾ കിഴങ്ങു വർഗങ്ങളും മലയണ്ണാൻ പഴവർഗങ്ങളും നശിപ്പിക്കുന്നതിനാൽ ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു.
മലയണ്ണാനുകളെ കൂടു വച്ചു പിടികൂടി ഉൾക്കാട്ടിൽ വിടണമെന്നും കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ ഉപാധികളില്ലാതെ വെടിവച്ചു കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നും കൈപ്പഞ്ചേരി കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. സാജു പുലികോട്ടിൽ അധ്യക്ഷത വഹിച്ചു. എ.അബ്ദുറഹ്മാൻ, ബേബി വാക്കയിൽ, ഷിനോ പാത്തിക്കൽ, ബാബു പഴേമഠത്തിൽ, ഹസീന അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.