ADVERTISEMENT

മേപ്പാടി ∙ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് വയനാട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ്  എന്നിവയുടെ സഹകരണത്തോടെ വനിതാ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടി സ്വീപ് ജില്ലാ നോഡൽ ഓഫിസറും മാനന്തവാടി ഭൂരേഖാ തഹസിൽദാറുമായ പി.യു.സിത്താര ഉദ്ഘാടനം ചെയ്തു. വൈത്തിരി ഭൂരേഖാ തഹസിൽദാർ ടോമിച്ചൻ ആന്റണി അധ്യക്ഷത വഹിച്ചു. സ്വീപ് നോഡൽ ഓഫിസർ എം.ജെ.അഗസ്റ്റിൻ, ഇലക്‌ഷൻ ലിറ്ററസി ക്ലബ് ജില്ലാ കോഓർഡിനേറ്റർ എസ്.രാജേഷ് കുമാർ, ചെമ്പ്ര എസ്റ്റേറ്റ് ജനറൽ മാനേജർ വി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com