ബാങ്ക് എടിഎമ്മിൽ കാർഡിട്ടു; പണത്തിന് പകരം ഫണം വിടർത്തി മൂർഖൻ
Mail This Article
×
പുൽപള്ളി ∙ കനാറാ ബാങ്ക് പെരിക്കല്ലൂർ സ്ഥാപിച്ച എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പ്. ഞായർ രാത്രി 9.30 മണിയോടെ പണമെടുക്കാനെത്തിയ പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജു(44) വാണ് പാമ്പിനെ കണ്ട് ഭയന്നു പുറത്തു ചാടിയത്. ഷൈജു കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റിയത്. ഷൈജു ഉടൽ വാതിൽ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു.
രാത്രി പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടി. എടിഎം കൗണ്ടറിന്റെ വാതിൽ തുറന്നുകിടന്നതാണ് പാമ്പ് കയറാനിടയായത്. വേനൽ ശക്തമായതോടെ ഇഴജന്തുക്കളുടെ ശല്യം വർധിച്ചെന്ന് വനപാലകർ പറയുന്നു. തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്താനുള്ള സാധ്യതയേറെയാണ്.
English Summary:
carded at a bank ATM; Cobra instead of money
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.