ADVERTISEMENT

ഗൂഡല്ലൂർ ∙ ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് 3 മടങ്ങാക്കി ഉയർത്തിയതിൽ വ്യാപക പ്രതിഷേധം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണു പ്രവേശന നിരക്ക്.ഊട്ടി റോസ് ഷോ, കൂനൂരിലെ പഴമേളയുടെ നിരക്കുകളും കുത്തനെ ഉയർത്തി. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് മേളക്കുള്ള പ്രവേശന നിരക്ക്. നിലവിൽ ഇവിടങ്ങളിലേക്കുള്ള പ്രവേശന നിരക്ക് മുതിർന്നവർക്കു 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ്.

നിരക്ക് പലമടങ്ങ് ഉയർത്തിയതിൽ സന്ദർശകരും നാട്ടുകാരും ഒരേ പോലെ നിരാശയിലാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ മേളകളുടെ നിരക്കു മാത്രം കുത്തനെ ഉയർത്തുന്നത് ഉദ്യാനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്നാണ് ജനങ്ങൾ പറയുന്നത്.ഊട്ടിയിൽ തന്നെയുള്ള നിരക്ക് കുറവായ കൂടുതൽ പൂക്കളും സൗന്ദര്യവുമുള്ള കർണാടക ഹോര്‍ട്ടികള്‍ച്ചറല്‍ പാർക്കിലെ സന്ദർശനത്തിനാണ് വിനോദ സഞ്ചാരികൾ ഇപ്പോൾ പ്രാധാന്യം നല്‍കി വരുന്നത്.

ഇ പാസ് നടപടികൾ പുരോഗമിക്കുന്നു
ഗൂഡല്ലൂർ ∙ ഊട്ടിയിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കുന്നതിനായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പാസിനുള്ള നടപടികൾ നടന്നു വരുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ടിഎൻ 43 വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല. ജില്ലയിൽ താമസിക്കുന്നവർ തമിഴ്നാട്ടിലെ മറ്റി ജില്ലകളിൽ നിന്നും വാങ്ങിയ വാഹനങ്ങളുടെ രേഖകൾ ഊട്ടി ആർടിഒ ഓഫിസിൽ സമർപ്പിച്ച് ഇപാസ് വാങ്ങാവുന്നതാണ്. മേയ് 7 മുതൽ ജൂൺ 30 വരെയാണ് ജില്ലയിലെത്തുന്ന സന്ദർശകർക്ക് ഇ-പാസ് നിർബന്ധമാക്കിയിരിക്കുന്നത്. സീസൺ സമയത്ത് ജില്ലയിലെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗതാഗത സ്തംഭനം സ്ഥിരമായതും ജില്ലയിൽ ഉൾകൊള്ളാവുന്നതിൽ അധികം സഞ്ചാരികൾ സന്ദർശനത്തിന് എത്തുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com