ADVERTISEMENT

അമ്പലവയൽ ∙ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആടുകളെ വിറ്റതിൽ വിവാദം. മാനദണ്ഡങ്ങൾ പാലിക്കാതെ കേന്ദ്രത്തിലെ ആടുകളെ വിൽപന നടത്തിയെന്നാണ് ആരോപണം. കേന്ദ്രത്തിൽ ആടുകളടക്കം ഒട്ടെറെ വളർത്തുമൃഗങ്ങളുണ്ട്. ഇരുപതോളം ആടുകളുള്ളതിൽ 7 ആടുകളെയാണ് കേന്ദ്രം മേധാവിയുടെ അനുമതി ഇല്ലാതെ, മാനദണ്ഡങ്ങൾ പാലിക്കാതെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ വിൽപന നടത്തിയത് എന്നാണ് ആരോപണം.

കാർഷിക കേന്ദ്രം മേധാവി അറിയാതെ ആടുകളെ വിറ്റ സംഭവത്തിൽ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയിരുന്നു. കൂട്ടിൽ ആടുകളുടെ എണ്ണം കൂടിയതിനെ തുടർന്നാണ് വിൽപന നടത്തിയതെന്നും തുക കൃത്യമായി അടച്ചിട്ടുണ്ടെന്നും ആരോപണ വിധേയൻ പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയനായ ഡോ. ഡെന്നി ഫ്രാങ്കോയെ ലൈവ് സ്റ്റോക്കിന്റെ ചുമതലയിൽ നിന്നു മാറ്റിയിട്ടുണ്ടെന്നും അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്നും ഗവേഷണകേന്ദ്രം മേധാവി ഡോ. യാമിനി വർമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com