ADVERTISEMENT

പനമരം∙ പോത്തിറച്ചിക്ക് വില കൂടിയതിനൊപ്പം ആവശ്യക്കാരും ഏറിയതോടെ യുവ കർഷകരടക്കം പോത്ത് കൃഷിയിലേക്ക്. പോത്തിറച്ചിക്ക് കിലോയ്ക്ക് 350 രൂപയ്ക്ക് മുകളിലാണ് സാധാരണ ദിവസങ്ങളിലെ വില. വിശേഷ ദിവസം വിലയും വിശേഷമായതോടെ ഗ്രാമീണ മേഖലകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും പോത്ത് വളർത്തൽ വ്യാപകമായി. വേനൽമഴ പെയ്ത് പാടത്തും പറമ്പിലും പുല്ല് മുളച്ചതോടെയാണ് പലരും പോത്ത് വളർത്തലിനിറങ്ങിയിരിക്കുന്നത്. സ്ഥിരവരുമാനത്തിന് ഏറ്റവും ഉറപ്പുള്ള മാർഗമാണ് സമ്മിശ്ര മൃഗപരിപാലനം എന്ന് തിരിച്ചറിഞ്ഞ കർഷകരാണ് പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി എന്നിവയ്ക്ക് ഒപ്പം പോത്ത് വളർത്തലും ആരംഭിച്ചത്.

വർഷത്തിലൊരിക്കൽ ലഭിക്കുന്ന കനത്ത വരുമാനമാണ് കർഷകരെ വ്യാപകമായി പോത്ത് വളർത്തലിന് പ്രേരിപ്പിക്കുന്നത്. ഹ്രസ്വകാല നിക്ഷേപം മുന്നിൽ കണ്ടുകൊണ്ട് ചെയ്യുന്ന പോത്ത് വളർത്തൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. 6 മാസം പ്രായമായ ആരോഗ്യമുള്ള രണ്ടും അതിലധികവും പോത്തിൻകിടാവുകളെ വാങ്ങിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നല്ല രീതിയിൽ വളർത്തിയാൽ 18–20 മാസമാകുമ്പോൾ നല്ല വിലയ്ക്ക് വിൽക്കാം. നല്ല പോത്തിറച്ചിക്ക് ആവശ്യക്കാർ ഏറെയായതിനാൽ കർഷകർ പറയുന്നതാണ് ഇപ്പോൾ പോത്തിന്റെ വില. പശുവളർത്തലിനെ അപേക്ഷിച്ച് പരിപാലനച്ചെലവ് കുറവാണെന്നത് മറ്റൊരു ആകർഷണം. പത്തിലധികം പോത്തുകളുള്ള ചെറുകിട ഫാമുകാരിൽ പലർക്കും സ്വന്തമായി പച്ചപ്പുൽ തോട്ടങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com