പച്ചപ്പു പകർന്ന് മുളങ്കൂട്ടം; ആരെയും ആകർഷിക്കുന്ന കാഴ്ച
Mail This Article
×
അമ്പലവയൽ ∙ പച്ചപ്പിന്റെ, തണലിന്റെ പാതയോരമായി നത്തംകുനി–നെല്ലാറാചാൽ റോഡ്. ഇരുവശവും ഇടതൂർന്ന് വളർന്ന മുളങ്കൂട്ടങ്ങൾ പച്ചപ്പ് വിരിച്ചതോടെ ആരെയും ആകർഷിക്കുന്ന കാഴ്ചയായി.
കാരാപ്പുഴ അണക്കെട്ടിലെ ജലനിരപ്പും റോഡും ഇരുവശവും മുളങ്കൂട്ടങ്ങളും വളർന്നു നിൽക്കുന്ന കാഴ്ച ആസ്വാദിക്കാൻ ഒട്ടേറെ പേരെത്തുന്നുണ്ട്.10 വർഷങ്ങൾക്ക് മുൻപ് ആർഷഭാരത് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നട്ടുപരിപാലിച്ചതാണ് ഇവ.
ഏഴ് ഇനം മുളകളാണ് ഇവിടെയുള്ളത്. പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായാണ് വഴിയോരവനം എന്ന ആശയത്തിൽ മുളകൾ നട്ടത്. തദ്ദേശവാസികൾ മുൻകയ്യെടുത്താണ് ഇന്ന് ഇവയെ പരിപാലിക്കുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് വഴിയോര വനം പദ്ധതി വ്യാപിപ്പിക്കുമെന്ന് ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.