ADVERTISEMENT

ഗൂഡല്ലൂർ∙ ഊട്ടി സീസൺ അവസാനിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വിജനമായി. ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. ഊട്ടിയുടെ കാലാവസ്ഥയിലും മാറ്റങ്ങൾ വന്നു. കനത്ത തണുപ്പും മഴയും കാറ്റും വർധിച്ചതോടെ ജീവിതം ദുരിതമായി മാറി. നഗരത്തിലെ വെള്ളക്കെട്ടും അഴുക്കും ഊട്ടിയുടെ ഭംഗി നശിപ്പിച്ചു. ഉദ്യാനങ്ങളെല്ലാം വിജനമായി. ഈ വർഷത്തെ സീസൺ വ്യാപാരികൾക്കും പരാജയമായിരുന്നു. 

ഊട്ടി, കൊടൈക്കനാൽ പ്രദേശങ്ങളിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഇ- പാസ് വേണമെന്നുള്ള കോടതി ഉത്തരവ് വലിയ തിരിച്ചടിയായി. ജൂൺ 30 വരെ ഇ -പാസ് നിർബന്ധമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്ന എല്ലാവർക്കും ലഭിക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം കർശനമാക്കിയതോടെ ഇ–പാസ് നടപടിയിൽ സഞ്ചാരികൾക്കും വലിയ താൽപര്യമില്ലാതെയായി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ വസന്തോത്സവ പരിപാടികളും നടന്നില്ല. സീസൺ പരാജയപ്പെട്ടതോടെ വ്യാപാര മേഖലയിൽ കനത്ത നഷ്ടമാണ് സംഭവിച്ചത്. 

വലിയ തുക മുടക്കി ഊട്ടിയിലെ വിശ്രമ കേന്ദ്രങ്ങൾ പാട്ടത്തിനെടുത്തവർക്ക് വൻ നഷ്ടമുണ്ടായി. 5,000 രൂപ നിരക്കിൽ കൊടുത്തിരുന്ന റിസോർട്ടുകൾ വിനോദ സഞ്ചാരികളില്ലാതെ വന്നതോടെ 1,500 രൂപയ്ക്ക് വരെ നൽകേണ്ടിവന്നു. വിനോദ സഞ്ചാരത്തെ ആശ്രയിക്കുന്ന എല്ലാ മേഖലകളിലും നഷ്ടം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു.1500 രൂപയ്ക്ക് 

റിസോർട്ട്
5,000 രൂപ നിരക്കിൽ കൊടുത്തിരുന്ന റിസോർട്ടുകൾ വിനോദ സഞ്ചാരികളില്ലാതെ വന്നതോടെ 1,500 രൂപയ്ക്ക് വരെ നൽകേണ്ടിവന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com