ADVERTISEMENT

ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടാന സഞ്ചാരികളെ ഭീതിയിലാഴ്ത്തി. ആനയൂട്ട് കാണാനെത്തിയ സഞ്ചാരികളെ ഭയപ്പെടുത്തിയാണ് കാട്ടാന ആനപ്പന്തിയിൽ പ്രവേശിച്ചത്. കാട്ടാന വരുന്നത് കണ്ട് വനം വകുപ്പ് ജീവനക്കാർ സഞ്ചാരികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. കാട്ടാനയെ ആനപാപ്പാൻമാർ ചേർന്ന് പുറത്തേക്ക് തുരത്തി. ആനയൂട്ടിനായി കൊണ്ടു വന്ന കരിമ്പ് കണ്ടാണ് മോഴയാന എത്തിയത്. വെറ്ററിനറി കെട്ടിടത്തിന് സമീപത്തുകൂടി വനത്തിലേക്ക് പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com