ADVERTISEMENT

ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ സംരക്ഷണയിലുണ്ടായിരുന്ന കുട്ടിയാന ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് മരുത മലയിൽ അമ്മയാന ഉപേക്ഷിച്ച നിലയിൽ ലഭിച്ച കുട്ടിയാനയെ കഴിഞ്ഞ 9 ന് ആണ് തെപ്പക്കാട് ആനപ്പന്തിയിൽ സംരക്ഷണത്തിനായി കൊണ്ടുവന്നത്. മരുതമലയിൽ വീണു പോയ ആനയുടെ കുട്ടിയാണിത്. അമ്മയാനയെ വനം വകുപ്പ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ചികിത്സ നൽകി. ആരോഗ്യം വീണ്ടെടുത്തതോടെ അമ്മയാന കുട്ടിയെ ഉപേക്ഷിച്ച് വനത്തിലേക്ക് പോയി. പൂർണ ആരോഗ്യവാനായി തുടർന്ന കുട്ടിയാന വെള്ളിയാഴ്ച രാത്രിയിലാണ് ചികിത്സ ഫലിക്കാതെ ചരിഞ്ഞ‍ത്. കുട്ടിയാനയെ പോസ്റ്റ്മോർട്ടം നടത്തി ദഹിപ്പിച്ചു. ആനക്കുട്ടിയുടെ കുടലിലുണ്ടായ മുറിവാണ് മരണകാരണമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com