ADVERTISEMENT

കാവുംമന്ദം ∙ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ആവേശത്തിലാക്കി കർലാട് ചിറയിലെ കയാക്കിങ് മത്സരം. 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഈ മാസം 6 മുതൽ 14 വരെ നടക്കുന്ന മഡ്ഫെസ്റ്റിന്റെ ഭാഗമായാണു സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർലാട് ചിറയിൽ സംസ്ഥാനതല ലേക്ക് കയാക്കിങ് മത്സരം സംഘടിപ്പിച്ചത്. ചിറ സന്ദർശിക്കാനെത്തിയ വിനോദ സ‍ഞ്ചാരികളും നാട്ടുകാരും അടക്കം ഒട്ടേറെ പേർ മത്സരം കാണാനെത്തി.

ജെല്ലീസ് കാലിക്കറ്റ് ടീം ഒന്നും രണ്ടും സ്ഥാനവും പെരിയാർ കയാക്കിങ് ടീം കോതമംഗലം മൂന്നാം സ്ഥാനവും നേടി. പരിപാടികൾ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, എക്സിക്യൂട്ടീവ് അംഗം എം.വി. വിജേഷ് ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോൾ, ഷീജ ആന്റണി, പി.പി. പ്രവീൺ, രതീഷ് ബാബു, എം.എസ്. ദിനേശൻ, ബൈജു തോമസ്, വി.ജെ. ഷിജു, കെ.എൻ. സുമാദേവി, ടി.ജെ. മാർട്ടിൻ, ലൂക്കോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com