കാരുണ്യ സ്പർശവുമായി ഉമ്മൻ ചാണ്ടി അനുസ്മരണം
Mail This Article
മാനന്തവാടി ∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ സ്പർശം എന്ന പേരിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകൾക്ക് വീൽ ചെയറുകൾ നൽകി. വിവിധ അഗതി മന്ദിരങ്ങൾക്ക് ധാന്യങ്ങൾ നൽകി. മാനന്തവാടി പരിസരത്തെ 6 ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. എൻ.കെ. വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. ജോർജ്, എം.ജി. ബിജു, ശ്രീകാന്ത് പട്ടയൻ, സിൽവി തോമസ്, എ. പ്രഭാകരൻ, സുനിൽ ആലിക്കൽ, പി.എം.ബെന്നി, അസീസ് വാളാട്, ശശികുമാർ വാളാട്, സി.കെ.രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, ഷിബു കെ. ജോർജ്, ഗിരിജ മോഹൻദാസ്, സതീഷ് കാട്ടിക്കുളം, ടോമി ഓടയ്ക്കൽ, കെ.വി.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ∙ എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.എൽ. മത്തായി, മണ്ഡലം ഭാരവാഹികളായ കെ.എം. അഹമ്മദ് കുട്ടി, വി.പി. റെജി, സി.എച്ച്. ഇബ്രാഹിം, കെ.എം. ഇബ്രാഹിം കുട്ടി, ലീല ഗോവിന്ദൻ, കെ.എം. അഗസ്റ്റിൻ, പി.സി. മൊയ്തു, വി.സി. ജോസ് വാണാക്കുടി, സി.കെ. മൊയ്തു, എം.പി. ജയിംസ്, ടി.ടി. ജോർജ്, പി.സി. അബ്ദുല്ല, സെലി ചാലിൽ, ബാബു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.