ADVERTISEMENT

തിരുവനന്തപുരം∙ വയനാട് പുരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സമാഹരിച്ച ആദ്യ ഗഡുവായ 20,07,05,682 രൂപ മുഖ്യന്ത്രിക്ക് കൈമാറി. ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിച്ച കുടുംബശ്രീ, ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്.

ക്യാംപെയിന്റെ ഭാഗമായി കേരളത്തിലുടനീളം ഓഗസ്റ്റ് 10, 11 തീയതികളില്‍ ധനസമാഹരണത്തിന് പ്രത്യേക അയല്‍ക്കൂട്ട/ഓക്‌സിലറി യോഗം വിളിച്ചുചേര്‍ത്തിരുന്നു. 1,070 സിഡിഎസ്സുകളില്‍ നിന്നായി 20,05,00,682 രൂപയും (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുന്നൂറ്റി എണ്‍പത്തി രണ്ട് രൂപ) നൈപുണ്യ പരിശീലന ഏജന്‍സികളില്‍ നിന്നും 2,05,000 രൂപയും സമാഹരിച്ചു. 

ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഗീത, കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്.ബിന്ദു, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി.നിഷാദ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. 

English Summary:

Kudumbashree Donates Over Rs. 20 Crore to Wayanad Landslide Relief Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com