ADVERTISEMENT

ഗൂഡല്ലൂർ ∙ വനത്തോടു ചേർന്നുള്ള റേഷൻ കടകൾക്ക് സുരക്ഷാസംവിധാനം ഒരുക്കി പൊതു വിതരണ വകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റേഷൻ കടകൾ തകർത്ത് കാട്ടാനയും കരടിയും ഭക്ഷ്യ വസ്തുക്കൾ തിന്നുന്നത് വ്യാപകമായതോടെയാണ് റേഷൻ കടകൾക്ക് സുരക്ഷ വർധിപ്പിച്ചത്. 

ഒരു വർഷം 3 പ്രാവശ്യം കാട്ടാന പൊളിച്ച മസിനഗുഡിയിലെ റേഷൻ കടയ്ക്കാണ് ആദ്യ സുരക്ഷാ സംവിധാനം ഒരുക്കിയത്. റേഷൻ കടയ്ക്ക് ചുറ്റും സോളർ വൈദ്യുത വേലി സ്ഥാപിച്ചു. കാട്ടാന വൈദ്യുത വേലി തകർക്കാൻ ശ്രമിച്ചാൽ സൈറൺ മുഴങ്ങും. കൂറ്റൻ ഇരുമ്പ് വാതിലാണ് നിർമിച്ചിരിക്കുന്നത്. ഈ മൂന്ന് സുരക്ഷാ സംവിധാനങ്ങളെയും തകർത്ത് ഇനി ഒരു ജീവിയും അകത്ത് കടന്ന് റേഷൻ വസ്തുക്കൾ മോഷ്ടിക്കില്ലെന്നാണ് പൊതു വിതരണ വകുപ്പ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com