ADVERTISEMENT

മേപ്പാടി ∙ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ലീഡർ പി.പി. ആദിത്യ നെഞ്ചുപൊട്ടുന്ന വേദനയോടെയാകും ഇന്നു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. സഹപാഠികളായ സഹലും അശ്വിനും അടക്കം 32 വിദ്യാർഥികൾ  പ്രതിജ്ഞ ചൊല്ലാൻ ഉണ്ടാകില്ല. 'അവർ ഇന്ന് ആബ്സന്റാണെന്ന് എല്ലാവരും കരുതിക്കോളും. പുതുക്കിയ ഹാജർ പട്ടികയിൽ അവരില്ലെങ്കിലും എല്ലാവരുടെയും മനസ്സിൽ അവർ എന്നും പ്രസന്റ് ആണ്. അവർ ഇന്നു മാത്രം ആബ്സന്റ് എന്നു കരുതി ക്ലാസ്മുറികളെല്ലാം മുന്നോട്ടുപോകും’. സങ്കടം കടിച്ചമർത്തുമ്പോഴും ആദിത്യയുടെ കുഞ്ഞുകണ്ണുകൾ നിറഞ്ഞൊഴുകി.

ആദിത്യയെ തേടി കള്ളാടിയിലെ വീട്ടിലെത്തുമ്പോൾ സ്കൂളിൽ പോകാനുള്ള അവസാന വട്ട തയാറെടുപ്പിലായിരുന്നു അവൾ. ദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് എ ഡിവിഷനിലാണ് ആദിത്യ. ദുരന്തഭൂമിയിൽ നിന്നു 5 കിലോമീറ്റർ അകലെയാണ് കള്ളാടി.  പിറ്റേന്നു രാവിലെ ആറോടെ അമ്മ ശാരിയുടെ കൂട്ടുകാരി ഫോണിൽ വിളിച്ചപ്പോഴാണു ദുരന്തവാർത്തയറിഞ്ഞതെന്ന് ആദിത്യ പറഞ്ഞു. നേരത്തേ നെടുമ്പാല പുറ്റാടായിരുന്നു ആദിത്യയും കുടുംബവും താമസം. പിതാവിന്റെ മരണശേഷം 4 വർഷം മുൻപാണു കള്ളാടിയിലേക്ക് താമസം മാറ്റിയത്. അമ്മയുടെ സഹോദരിയുടെ മക്കളായ അഭിനവ്, അഭിജിത്ത് എന്നിവരോടൊപ്പമാണു സ്കൂളിലേക്കുള്ള യാത്ര. ദുരന്തത്തിൽ അഭിനവിനും  അഭിജിത്തിനും 3 വീതം സഹപാഠികളെ നഷ്ടമായി.

English Summary:

Heartbreak at Vellarmalai School: Pledge Ceremony Becomes Tribute to 32 Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com