ADVERTISEMENT

മാനന്തവാടി∙ പ്രായപൂർത്തിയാകാത്ത പട്ടികവർഗ വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാള്‍ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി.സുനിൽ കുമാറിനെ (36) അറസ്റ്റു ചെയ്തു. എസ്എംഎസ് ഡിവൈഎസ്പി എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാതാപിതാക്കളുടെ നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും ആധാർ കാർഡിന്റെ കോപ്പിയിൽ ജനന തീയതി തിരുത്തിയും കേസിലെ ഒന്നാം പ്രതി വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ.സുജിത്തുമായി (40) 2024 ജനുവരിയിൽ പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. ഇതിനായി സുജിത്തിൽ നിന്നും സുനിൽ കുമാർ ബ്രോക്കർ ഫീസായി കൂടിയ തുക കൈപ്പറ്റിയതായും കണ്ടെത്തി.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ജില്ല കേന്ദ്രീകരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനർവിവാഹവും നടത്തികൊടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചുവരുന്ന ദല്ലാൾ സംഘത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

This article reports on the arrest of a marriage broker in Kerala for facilitating the marriage of a minor girl from a Scheduled Tribe. The broker created fake documents to change the girl's age and received a fee for his services. Police suspect a larger network may be involved in exploiting families and arranging illegal marriages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com