വയനാട് ജില്ലയിൽ ഇന്ന് (11-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: നടവയൽ സ്‌കൂൾ, ആലുമൂല, പുഞ്ചക്കുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റാലൂർകുന്ന്, നെല്ലിയമ്പം ആയുർവേദം, കാവടം, നെല്ലിയമ്പം ടൗൺ, നെല്ലിയമ്പം ചോയികൊല്ലി.
വെള്ളമുണ്ട ∙ ഇന്ന് പകൽ 9–5.30: പാലിയാണ കാലിക്കടവ് റോഡ് ട്രാൻസ്ഫോമർ പരിധി.
ശുചീകരണ തൊഴിലാളി സർവേ
കൽപറ്റ ∙ ജില്ലയിൽ ശുചീകരണ തൊഴിലാളികളുടെ (മാനുവൽ സ്‌കാവഞ്ചേഴ്സ്) വിവര ശേഖരണത്തിന് സർവേ നടത്തുന്നു. തദ്ദേശ ഭരണ സ്ഥാപന തലത്തിലെ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു മുതൽ 13 വരെയാണ് സർവേ.
സ്പോട്ട് അഡ്മിഷൻ
കൽപറ്റ ∙ ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷനു നാളെ രാവിലെ 11ന് അകം നേരിട്ട് എത്തണം.
ഓൺലൈൻ ആയി അപേക്ഷിച്ചവർക്കും അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം. 9995914652.
മേപ്പാടി ∙ ഗവ.പോളി ടെക്‌നിക് ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 12 ന് രാവിലെ 11 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ നൽകുന്നവർക്കും പങ്കെടുക്കാം. ബ്രാഞ്ച് മാറ്റം, കോളജ് മാറ്റം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. രാവിലെ 9.30 മുതൽ 11 വരെ മേപ്പാടി പോളി ടെക്‌നിക്കിൽ ഹാജരായി സ്‌പോട്ട് അഡ്മിഷന് വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാം. 9400525435.
അധ്യാപക നിയമനം
ഏച്ചോം ∙ സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 18 നു രാവിലെ 10 ന്. 9747784901.
വാളവയൽ ∙ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് 12.30ന് സ്കൂളിൽ നടക്കും.
അസിസ്റ്റന്റ് പ്രഫസർ
മാനന്തവാടി ∙ വയനാട് ഗവ. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അസിസ്റ്റന്റ് പ്രഫസർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 9.30ന്. 04935 257321.