ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ഗുരുതര പരുക്കേറ്റ പുഞ്ചിരിമട്ടം സ്വദേശിനി ആയിഷ 46 ദിവസത്തെ ചികിത്സയ്ക്കു ശേഷം ആയിഷ ആശുപത്രി വിട്ടു. കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 14 ദിവസം ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. പിന്നീട് വാർഡിലേക്ക് മാറ്റി. ദുരന്തത്തിൽ കുടുംബത്തിലെ 9 പേരെ ആയിഷയ്ക്ക് നഷ്ടമായിരുന്നു. 

ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആയിഷയെ ആദ്യ ദിവസം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 13 വാരിയെല്ലുകൾ പൊട്ടിയതും അതുമൂലം ശ്വാസകോശത്തിനുണ്ടായ പരുക്കും അന്നനാളത്തിനുണ്ടായ ദ്വാരവും വലത് കയ്യിലെ പൊട്ടലും സ്ഥിതി വഷളാക്കി. ജനറൽ സർജറി, അസ്ഥിരോഗം, ഇഎൻടി, ശ്വാസകോശരോഗം തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ ശ്രമങ്ങളാണ് ആയിഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

ആയിഷയെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇന്നലെ വീട്ടിലേക്ക് യാത്രയാക്കി. ഡീൻ ഡോ. ഗോപകുമാരൻ കർത്ത ആയിഷയ്ക്കു പൂച്ചെണ്ട് നൽകി. അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ഇ.പ്രഭു, അസോഷ്യേറ്റ് പ്രഫസർ ഡോ. ഡിനോ എം.ജോയ്, ജനറൽ സർജറി വിഭാഗം മേധാവി ഡോ.വിനോദ് പ്രേം സിങ്, അസി. പ്രഫസർ ഡോ. അശ്വതി കനി, ഡപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ.ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.

English Summary:

Aisha, the sole survivor of a devastating landslide that claimed the lives of nine of her family members in Mundakkai, Kerala, has been discharged from the hospital after 46 days. Her recovery, deemed miraculous by doctors, involved overcoming critical injuries including 13 broken ribs, a punctured lung, and a fractured hand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com