നെൻമേനിക്കുന്നിൽ വഴിവിളക്കുകൾ കണ്ണടച്ചു
Mail This Article
×
ബത്തേരി∙വഴി വിളക്കുകൾ കണ്ണടച്ചതോടെ നൂൽപുഴ പഞ്ചായത്തിലെ കമ്പക്കോടി, നെൻമേനിക്കുന്ന് ഭാഗങ്ങളിൽ യാത്രക്കാർക്ക് ദുരിതമായി. 3 മാസം മുൻപാണ് കമ്പക്കോടി കവലയിലെ വഴി വിളക്ക് കേടായത്. കമ്പക്കോടി ബസ് സ്റ്റോപ്പിൽ ബസിറങ്ങി വനയോര മേഖലയിലൂടെയാണ് പലരും വീട്ടിലേക്ക് പോകുന്നത്. കമ്പക്കോടിയോടു ചേർന്നുള്ള നെൻേമേനിക്കുന്ന് ഭാഗത്തും വഴിവിളക്കുകളിൽ പലതും കണ്ണടച്ചു. പാതയോരങ്ങളിൽ കാടു വളർന്നതും വെളിച്ചമില്ലാത്തതും ഗ്രാമവാസികൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.
കാട്ടാനയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ളതിനാൽ ഗ്രാമവീഥികളിൽ വെളിച്ചം അത്യാവശ്യമാണ്. പന്നികൾ കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കുന്നതും ഇവിടെ പതിവാണ്. വിളക്കുകൾ കേടായതോടെ വന്യജീവികൾ വഴിയിൽ നിന്നാലും കാണാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.
English Summary:
Broken streetlights in Kambakkodi and Nenmenikkundu villages of Bathery, Kerala are causing safety concerns for residents who rely on these roads for commuting, particularly at night. The lack of proper lighting raises the risk of encountering wild animals like elephants and wild pigs.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.