കൈവരിയില്ലാ നടപ്പാലത്തിൽ കൈവിട്ട കളി
Mail This Article
×
മുണ്ടേരി∙ ടൗണിന് സമീപത്തെ നടപ്പാലത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. മുണ്ടേരി ടൗണിനെ ഗവ.ഹൈസ്കൂൾ, നെടുങ്ങോട്, അമ്പിലേരി മേഖലകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന നടപ്പാലമാണിത്. പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച നടപ്പാലത്തിനു കഷ്ടിച്ചു മൂന്നടി വീതിയേയുള്ളൂ. പാലം വീതി കൂട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായെന്ന് നാട്ടുകാർ പറയുന്നു.
നെടുങ്ങോട് മേഖലയിൽ നിന്നു മുണ്ടേരി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾ അപകടം പതിയിരിക്കുന്ന ഇൗ നടപ്പാലത്തിലൂടെയാണു കടന്നുപോകുന്നത്. മഴക്കാലങ്ങളിൽ നടപ്പാലം വെള്ളത്തിനടിയിലാകുന്നതും പതിവാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളതിനാൽ നടപ്പാലത്തിന്റെ അടിത്തറ തകരാനും തുടങ്ങിയിട്ടുണ്ട്.
English Summary:
A decades-old, narrow footbridge in Mundery town, vital for students and residents accessing Nedungode and Ambileri, poses a serious safety risk due to lack of railings, deterioration, and monsoon flooding. Locals demand urgent renovation and widening to prevent accidents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.