അംഗീകാരമില്ല: ആയുർവേദ, യുനാനി സിദ്ധ കടകൾ പൂട്ടി മുദ്ര വച്ചു
Mail This Article
×
ഗൂഡല്ലൂർ∙ നീലഗിരി ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ച ആയുർവേദ, യുനാനി, സിദ്ധ മരുന്നു കടകൾ അധികൃതർ പൂട്ടി മുദ്ര വച്ചു. വ്യാജ ചികത്സകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത 47 വ്യാജ ചികത്സകരെ പിടികൂടി. ഗൂഡല്ലൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ പുഷ്പ ആയുർവേദ ക്ലിനിക് ദേവർഷോല റോഡിലെ മൈത്ര ക്ലിനിക്കുകൾ പൂട്ടി മുദ്ര വച്ചു. സിദ്ധ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത് ചില ക്ലിനിക്കുകളിൽ നിന്നും കാലാവധിയായ മരുന്നുകളും വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു.
English Summary:
In a significant move against unlicensed medical practice, authorities in the Nilgiris district have taken action against numerous Ayurvedic, Unani, and Siddha clinics operating without proper licenses. The operation resulted in the closure of multiple clinics and the arrest of numerous individuals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.