ADVERTISEMENT

ബത്തേരി∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതവും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി ‘റൈഡ് ഫോർ വൈൽഡ്’ എന്ന പേരിൽ ബത്തേരിയിൽ നിന്ന് മുത്തങ്ങയിലേക്ക് സൈക്കിൾ റാലി നടത്തി. രാവിലെ 8ന് ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു തുടക്കം. റാലിയിൽ അണിനിരന്നവർക്ക് വയനാട് വന്യജീവി സങ്കേതത്തിന്റെ ജഴ്സി വിതരണം ചെയ്തു. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഫ്ലാഗ് ഓഫ് ചെയ്തു. 

മുത്തങ്ങയിൽ എത്തിയതിന് ശേഷം എഡിസിഎഫ് സൂരജ് ബെന്നിന്റെ നേതൃത്വത്തിൽ കാനനയാത്ര നടത്തി. ഡോൺബോസ്കോ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കളസസ്യ നിർമാർജനം നടത്തി. അസി.വൈൽഡ് ലൈഫ് വാർഡൻ ജെ.കെ. സുധിൻ, ആർആർടി റേഞ്ച് ഓഫിസർ കെ.വി. ബിജു, വൈൽഡ് ലൈഫ് അസിസ്റ്റന്റ് രാഹുൽ രവീന്ദ്രൻ, വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ സുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

To celebrate Wildlife Week, Wayanad Wildlife Sanctuary and Wayanad Bikers Club organized 'Ride for Wild,' a cycle rally from Bathery to Muthanga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com