വിനോദയാത്രയ്ക്കിടെ അപമര്യാദ; അധ്യാപകർക്കെതിരെ സമരം നടത്തി
Mail This Article
×
പുൽപള്ളി ∙ പഴശ്ശിരാജാ കോളജിൽ നിന്നു വിനോദയാത്രയ്ക്കു പോയ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം നടത്തി. കെഎസ്‌യുവും എസ്എഫ്ഐയും നടത്തിയ സമരത്തിനൊടുവിൽ ആരോപണ വിധേയരായ അധ്യാപകരെ ചുമതലകളിൽ നിന്നൊഴിവാക്കിയതായി മാനേജ്മെന്റ് അറിയിച്ചു. 28ന് ആണ് കോളജിലെ രണ്ടാംവർഷ വിദ്യാർഥികളെ കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കു കൊണ്ടുപോയത്.
യാത്രയ്ക്കിടെ വിദ്യാർഥികളോടും അധ്യാപികയോടും രണ്ട് അധ്യാപകർ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ പിടിഎയും പ്രശ്നത്തിലിടപെട്ടു. തുടർന്നാണ് ആരോപണ വിധേയരെ അന്വേഷണ വിധേയമായി ചുമതലകളിൽ നിന്നുമാറ്റിനിർത്താനും തുടർനടപടിക്കു ശുപാർശ ചെയ്യാനും മാനേജ്മെന്റ് തീരുമാനിച്ചത്.
English Summary:
Students at Pazhassiraja College organized a protest following accusations of misconduct by teachers during a recent study tour to Kochi. The protest, supported by student organizations KSU and SFI, led the college management to relieve the accused teachers of their duties while an inquiry is conducted.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.