പാവം പാവൽ! പാവൽ കൃഷിക്ക് ശക്തമായ മഴ ഭീഷണി
Mail This Article
×
തൊണ്ടർനാട്∙ പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് പാവൽ കർഷകർ. ശക്തമായ മഴ തുടരുന്നതാണ് പാവൽ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകരെയാണു പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് കൃഷി വൻ നഷ്ടത്തിലായിരുന്നു.
ഓണം കഴിഞ്ഞയുടനെ വിത്ത് നടുകയും രണ്ടര മാസത്തിനു ശേഷം ആദ്യ വിളവെടുപ്പ് നടത്തുകയുമാണ് പതിവ്. എന്നാൽ ഇത്തവണ ആദ്യം നട്ട വിത്തുകൾ ചീഞ്ഞു നശിച്ചതിനെത്തുടർന്ന് വീണ്ടും കൃഷി നടത്തേണ്ടി വന്നു. ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് ആദ്യ ഘട്ടം തന്നെ ഒന്നര ലക്ഷം രൂപയോളം ചെലവ് വരും. കഴിഞ്ഞ തവണ മുടക്കുമുതൽ പോലും ലഭിക്കാത്ത ഒട്ടേറെ കർഷകരുണ്ട്. വൈകി കൃഷി നടത്തുമ്പോൾ വിളവെടുപ്പ് വൈകുകയും വരൾച്ചയും വിലക്കുറവും കർഷകർക്ക് വൻ നഷ്ടം വരുത്തുകയും ചെയ്യും.
English Summary:
Unrelenting rainfall has dealt a devastating blow to bitter gourd farmers, causing extensive damage to crops and threatening their livelihoods. The excessive rain has created challenging growing conditions, raising concerns about supply shortages and price hikes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.