തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വയനാട് ബൈപാസ് ഉൾപ്പെടുത്തണം
Mail This Article
കൽപ്പറ്റ∙ ചുരത്തിൽ അനു ദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട് മരുതിലാവ് - തളിപ്പുഴ) യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് മുന്നണികളും സ്ഥാനാർഥികളും നിലപാട് വ്യക്തമാക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത കോഴിക്കോട് മുതൽ മുത്തങ്ങ വരെ നാല് വരിപാതയാക്കി വികസപ്പിക്കുന്ന സാഹചര്യത്തിൽ വയനാട് ബൈപാസിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബൈപാസ് ഉൾപ്പെടുത്തണമന്നും യോഗം ആവശ്യ പ്പെട്ടു.
വയനാട് ബൈപ്പാസിനായി ആക്ഷൻ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നവംബർ ആദ്യ വാരത്തിൽ കൽപറ്റയിൽ ബൈപാസ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൽപറ്റ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ചേർന്ന യോഗം പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, റസാഖ് കൽപറ്റ,സൈദ് തളിപ്പുഴ, വി.കെ.മൊയ്തു മുട്ടായി, അഷ്റഫ് വൈത്തിരി, വി കെ.അഷ്റഫ്, റാഷി താമരശ്ശേരി, കെ.ഐ. വർഗീസ്, ഷാജഹാൻ തളിപ്പുഴ, റഷീദ് സെയ്ൻ, ജസ്റ്റിൻ ജോസഫ്, ഇബ്രാഹിം റഹ്മാനിയ എന്നിവർ പ്രസംഗിച്ചു