ADVERTISEMENT

പന്തല്ലൂർ∙ നെല്ലിയാളം നഗരസഭയുടെ കിണറ്റിലും ടാങ്കിലും ജീവികളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഗരസഭ മെഡിക്കൽ ക്യാംപ് നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറിൽ വിതരണം ചെയ്തു. വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടാങ്കിലും കിണറ്റിലും ജന്തുക്കളുടെ അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തിയത്. കിണറും ടാങ്കും ജീവനക്കാർ ശുചീകരിച്ചു. പന്തല്ലൂർ നഗരത്തിലെ വീടുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കുടിവെള്ള വിതരണ സംവിധാനത്തിൽ ശുചിത്വം നിലനിർത്താനുള്ള നടപടികൾ നഗരസഭ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

A shocking discovery of decomposed animal carcasses in Pandalur's water supply has raised serious health concerns. The Nelliyalam Municipality has responded by cleaning the affected well and tank, organizing a medical camp, and providing clean drinking water to residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com