തിരഞ്ഞെടുപ്പു ഫലം സർക്കാരിനുള്ള മുന്നറിയിപ്പാകും: കെ.സുധാകരൻ
Mail This Article
മാനന്തവാടി ∙ എല്ലാ മേഖലകളിലും പരാജയപ്പെട്ട എൽഡിഎഫ് സർക്കാരിനുള്ള മറുപടിയും മുന്നറിയിപ്പുമായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. എടവക പാലമുക്കിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഭരണം ആണെങ്കിലും പിണറായിയുടെ മകൾക്കും ബിജെപിക്കും ഏറെ ഗുണങ്ങളാണ് ലഭിക്കുന്നത്. ബിജെപിയുമായുള്ള അവിഹിത കൂട്ടുകെട്ടിന്റെ ഫലമാണ് പിണറായി ജയിലിൽ കിടക്കാത്തത്. ഡൽഹിയിൽ പോയാൽ പിണറായി ബിജെപി കേന്ദ്ര നേതാക്കളെ കണ്ട് സംസാരിക്കാതെ തിരിച്ചു വരാറില്ല.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ബിജെപി ഉയർത്തുന്നത് ഇന്ത്യയെ വർഗീയ ശക്തികളുടെ കയ്യിൽ എത്തിക്കാൻ ആണെന്നും ഇത് എതിർത്ത് തോൽപിക്കണമെന്നും സുധാകരൻ പറഞ്ഞു. ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, എ.കെ.എം. അഷറഫ് എംഎൽഎ, ആദി തങ്ങൾ, എ.കെ.ആരിഫ്, ചാപ്പേരി മൊയ്തു ഹാജി, അസീസ് കോറോം, ബെന്നി തോമസ്, എച്ച്.ബി.പ്രദീപ്, അബ്ദുല്ല വള്ളിയാട്ട്, ജിൽസൺ തൂപ്പുംകര, ലിസി തോമസ്, ബേബി തോലാനി, എ.എം. നിഷാന്ത്, ശ്രീകാന്ത് പട്ടയൻ, വെട്ടൻ മമ്മൂട്ടി, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, ശിഹാബ് മലബാർ, വെട്ടൻ അബ്ദുല്ല ഹാജി, സി.എച്ച്.ഇബ്രാഹിം, വി.അബ്ദുൽ സലാം, സി.എച്ച്. ജമാൽ, കെ.ടി.അഷറഫ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരികളുടെ പ്രചാരണ ജാഥ
കൽപറ്റ ∙ ലോക്സഭാ മണ്ഡലം സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ നാഷനൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ വാഹന ജാഥ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു. യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കെപിസിസി അംഗം കെ.എൽ.പൗലോസ്, ജാഥാ ക്യാപ്റ്റൻമാരായ ഫൈസൽ പാപ്പിന, ഷിജു ഗോപാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ കിഴിശ്ശേരി, ജില്ലാ സെക്രട്ടറി ഷാഫി വയനാടൻ, ഷൈജു മുട്ടിൽ, ഉമ്മർ പൂപ്പറ്റ, സാലി പരിയാരം, മഹിളാ പ്രസിഡന്റ് വാസന്തി ഫാത്തിമ, റംല പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു.
പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടും: ചാണ്ടി ഉമ്മൻ
മീനങ്ങാടി ∙ കുടുംബ സംഗമങ്ങളിലെ ജനപങ്കാളിത്തം പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടുമെന്നതിന്റെ തെളിവാണെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. പഞ്ചായത്തിലെ 143–ാം ബൂത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ഡീൻ കുര്യാക്കോസ് എംപി, എൻ. എസ്.നുസൂർ, മനോജ് ചന്ദനക്കാവ്, സാജൻ വെള്ളിത്തോട് എന്നിവർ പ്രസംഗിച്ചു.