അപൂര്‍വ രോഗം: പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുന്നു; വേണ്ടത് 45 ലക്ഷം രൂപ
Mail This Article
കല്‍പ്പറ്റ∙ അത്യപൂര്‍വ രോഗമായ ശരീരത്തില്‍ രോഗ പ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികില്‍സയില്‍ കഴിയുന്ന പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുന്നു. ചികില്‍സാ ചെലവായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാനാണ് ചികില്‍സാ സഹായ കമ്മിറ്റി തീരുമാനിച്ചത്.
ഏച്ചോം സ്വദേശി വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും കല്‍പ്പറ്റ എമിലി സ്വദേശിനി അശ്വതിയുടെയും ഏകമകനായ രണ്ട് വയസ്സുകാരന്‍ നൈതിക് അമറിനാണ് അത്യപൂര്‍വ രോഗം പിടിപെട്ട് ചികില്‍സയില്‍ കഴിയുന്നത്. ജനിച്ച് 6 മാസം കഴിഞ്ഞതോടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ നിരന്തരം നടത്തിയ ശാസ്ത്രീയ മെഡിക്കല്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. മജ്ജ മാറ്റിവെക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും പിഞ്ചോമനയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനാവുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
45 ദിവസം കൊണ്ട് 45 ലക്ഷം രൂപ സ്വരൂപിക്കുന്ന ജനകീയ ജീവകാരുണ്യ ക്യാമ്പയിനിലൂടെ തുക സ്വരൂപിക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതിനായി കേയംതൊടി മുജീബ് ചെയര്‍മാനായും ഷംസുദ്ധീന്‍ പനക്കല്‍ കണ്‍വീനറായും ടി.അബ്ദുറസാഖ് ട്രഷററായും നൈതിക് അമര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ എസ്ബിഐ.ബ്രാഞ്ചില്‍ 43539145377 നമ്പറായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC SBIN0070192. വിവരങ്ങൾക്ക് കേയംതൊടി മുജീബ് 97441 23340