മുണ്ടക്കൈ–ചൂരൽമല ദുരന്തം: ധനസഹായം ഉറപ്പുനൽകി മന്ത്രി നിർമല സീതാരാമൻ
Mail This Article
×
ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉറപ്പു നൽകി. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസുമായി നടന്ന ചർച്ചയിലാണ് ധനമന്ത്രിയുടെ ഉറപ്പ്.ദുരന്തമുണ്ടായി 4 മാസത്തിനുശേഷവും കേന്ദ്ര സഹായം വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചതിന്റെ തുടർച്ചയായാണ് കെ.വി.തോമസ് കൂടിക്കാഴ്ച നടത്തിയത്.
English Summary:
Four months after the devastating landslide in Wayanad's Mundakkai-Chooralmala region, the central government, through Finance Minister Nirmala Sitharaman, has assured timely financial aid. The decision follows a direct appeal from Kerala Chief Minister Pinarayi Vijayan, highlighting the urgent need for assistance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.