ADVERTISEMENT

ശ്രീകൃഷ്ണപുരം∙ മുളഞ്ചെണ്ടകളിൽ തീർക്കുന്ന താളം, കൂട്ടത്തിൽ നഗരയും പാട്ടിന്റെ പിന്നണിയിൽ ഉടുക്കും പിന്നെ ഉറുമിയും ജാരയും ജനകയും.  ഇത്തരത്തിലുള്ള പശ്ചാത്തല സംഗീത ഉപകരണങ്ങളാൽ വേറിട്ട കാഴ്ചയായി കലോത്സവത്തിലെ പളിയ നൃത്ത വേദി.  4 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പട്ടാമ്പി എടപ്പളം പിടിഎം വൈഎച്ച്എസ്എസ് സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊറ്റിശേരി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. വേദി 11 തംബോലയിൽ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച മത്സരം ഉച്ചയോടെ സമാപിച്ചു.

ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്.

എച് എസ് എസ് വിഭാഗം പളിയ നൃത്തം ഒന്നാമത് എത്തിയ പൊറ്റശ്ശേരി എച്ച്എസ്എസ് സ്കൂൾ ടീം അംഗങ്ങൾ. ചിത്രം : മനോരമ
എച്ച്എസ്എസ് വിഭാഗം പളിയ നൃത്തം ഒന്നാമത് എത്തിയ പൊറ്റശ്ശേരി എച്ച്എസ്എസ് സ്കൂൾ ടീം അംഗങ്ങൾ. ചിത്രം : മനോരമ

നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്. പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു.

English Summary:

The Palaya dance, a traditional art form of the Paliyar tribe from Idukki, Kerala, enthralled audiences at the Sreekrishnapuram Arts Festival. Accompanied by traditional instruments, the dance brought the rich cultural heritage of the Paliyar community to life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com