വയനാട് ജില്ലയിൽ ഇന്ന് (28-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
പനമരം പകൽ 9–6. കൈതക്കൽ, കരിമംകുന്ന്, കാപ്പുംചാൽ, ആറുമൊട്ടംകുന്ന്.
പകൽ 9–5: കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അരണപ്പാറ, അപ്പപ്പാറ, തോൽപെട്ടി.
വാർഡൻ നിയമനം
കൽപറ്റ ∙ ഗവ. ഐടിഐ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 30നു രാവിലെ 11ന്. തദ്ദേശവാസികൾക്കു മുൻഗണന. 04936 205519.
പട്ടികജാതി പ്രമോട്ടർ
കണിയാമ്പറ്റ ∙ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി പ്രമോട്ടറെ താൽക്കാലികമായി നിയമിക്കുന്നതിനു കൂടിക്കാഴ്ച ഡിസംബർ 3നു ഉച്ചയ്ക്ക് 2ന്. 18 നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ്ടു തത്തുല്യ യോഗ്യതയുള്ള ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാർക്ക് പങ്കെടുക്കാം.
ഡ്രൈവർ - ആയ
വെള്ളാർമല ∙ ഗവ. വൊക്കേഷനൽ സ്‌കൂളിൽ ഡ്രൈവർ–ആയ താൽക്കാലിക നിയമന കൂടിക്കാഴ്ച ഇന്നു രാവിലെ 10.30 ന്.
ഡ്രൈവർ നിയമനം
മുണ്ടക്കൈ ∙ ഗവ. എൽപി സ്‌കൂളിൽ ഡ്രൈവർ നിയമനത്തിനു കൂടിക്കാഴ്ച ഇന്നു 12ന്.
ലാബ് ടെക്‌നീഷ്യൻ
കൽപറ്റ ∙ നാഷനൽ ആയുഷ് മിഷൻ ലാബ് ടെക്‌നിഷൻ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച ഡിസംബർ 3ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ്സി എംഎൽടി/അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിഎംഎൽടിയാണു യോഗ്യത. പ്രായപരിധി 2024 നവംബർ 25 ന് 40 വയസ് കവിയരുത്. 8848002947.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കൽപറ്റ ∙ ഗവ. ഐടിഐയിൽ ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30ന് ഉച്ചയ്ക്ക് 2ന്. ഈഴവ, തിയ, ബില്ലവ വിഭാഗക്കാർക്കാണ് അവസരം. 04936 205515
അധ്യാപക നിയമനം
കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. നെറ്റ്/പിഎച്ച്ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
പാർട്ട് ടൈം സ്വീപ്പർ
പടിഞ്ഞാറത്തറ ∙ ഗ്രാമ പഞ്ചായത്തിലെ കൊറ്റിയോട്ടുകുന്ന് ഹോമിയോപ്പതി ഹെൽത്ത് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഡിസംബർ 6നു രാവിലെ 10.30നും അറ്റൻഡർ നിയമനത്തിനു കൂടിക്കാഴ്ച അന്ന് ഉച്ചയ്ക്കു ശേഷം 2.30നും സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിൽ. 04936 205949.
കൂടിക്കാഴ്ച ഇന്ന്
കൽപറ്റ ∙ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വിജ് ടീച്ചർ (ഉറുദു–കാറ്റഗറി നമ്പർ: 196/2023) തസ്തിക തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 8ന് ജില്ലാ പിഎസ്‌സി ഓഫിസിൽ നടക്കുമെന്ന് ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു.
സീറ്റൊഴിവ്
കൽപറ്റ ∙ ജില്ലയിൽ 2024-26 വർഷത്തേയ്ക്കുള്ള ഡിഎൽഎഡ് സ്വാശ്രയ മെറിറ്റ് സയൻസ് വിഭാഗത്തിൽ നിലവിലുള്ള 6 ഒഴിവുകളിലേക്ക് 30 നു രാവിലെ 10നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. മാർ ബസേലിയസ് ടിടിഐ ബത്തേരി -1, സെന്റ് ജോർജ് പുൽപള്ളി - 2, സികെആർഎം പുൽപള്ളി - 3 എന്നിങ്ങനെയാണ് ഒഴിവുകൾ.