കമ്പിക്കുരുക്കിൽ കുടുങ്ങി കടുവ ചത്തു
Mail This Article
×
ഗൂഡല്ലൂർ∙കമ്പിക്കുരുക്കിൽ കുരുങ്ങി കടുവ ചത്തു.ചെളിക്കാടി റിസർവ് വനത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. 4 വയസ്സുള്ള ആൺ കടുവയാണ് ചത്തത്.ഈ പ്രദേശത്തുള്ള സ്വകാര്യ തേയില തോട്ടത്തിന് സമീപത്തുള്ള വനത്തിലാണ് ജഡം കണ്ടത്. വനത്തിനകത്ത് പന്നിയെ പിടികൂടാനായി നിർമിച്ച കുരുക്കിലാണ് കടുവ കുടുങ്ങിയത്. വനത്തിന് സമീപത്ത്. ജനവാസ കേന്ദ്രമാണ്. നേരത്തെ വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ കടുവയാണ് ചത്തതെന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം നടത്തി. വനം വകുപ്പ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
English Summary:
Tragedy strikes Chelikkadi Reserve Forest as a young male tiger is found dead, likely a victim of a snare trap intended for other wildlife. The incident highlights the ongoing threats to tiger conservation efforts.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.