കിരീടം വീണാലും ആഗ്നൽ വിജയം വിടില്ല
Mail This Article
നടവയൽ ∙ ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ വേദി. മുഖത്ത് മിന്നിമായുന്ന ഭാവങ്ങളുമായി ആഗ്നൽ ജൂഡിറ്റ് റെജി. തുള്ളിത്തീരാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഓട്ടംതുള്ളലിലെ അവിഭാജ്യ ഘടകമായ കിരീടം തലയിൽ നിന്നും അഴിഞ്ഞു വീണു. അത് വരെ മികച്ച പ്രകടനം ചെയ്ത ആഗ്നലിന് സങ്കടം അടക്കാനാവാതെ കണ്ണ് നിറഞ്ഞു. ഒരു മത്സരാർഥി മാത്രമുള്ളതിനാൽ സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമോ എന്നത് മാത്രമായിരുന്നു ആശങ്ക. ഒടുവിൽ ഫലം വന്നപ്പോൾ എ ഗ്രേഡോട്ടു കൂടി സംസ്ഥാന തലത്തിലേക്ക്.
ആദ്യ ശ്രമത്തിൽ തന്നെ സംസ്ഥാനത്തേക്ക് പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൂതാടി എസ്എൻ എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആഗ്നൽ. റെജി ജോസാണ് അച്ഛൻ, അമ്മ ബീന റെജി. പൂതാടി സ്കൂളിലെ തന്നെ വി.അഹല്യയാണ് ഹയർ സെക്കൻഡറി പെൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.