ADVERTISEMENT

അധ്യാപക നിയമനം
പെരുന്തട്ട ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഡിസംബർ 4നു രാവിലെ 11ന്.

സൗജന്യ പിഎസ് സി പരിശീലനം
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കൽപറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേക്കു ന്യൂനപക്ഷ വിഭാഗക്കാരിൽ നിന്നു സൗജന്യ പിഎസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ മുസ് ലിം, ക്രിസ്ത്യൻ, ജൈന വിഭാഗക്കാർക്ക് അപേക്ഷിക്കാം. 04936 202228

അപേക്ഷ ക്ഷണിച്ചു: മീഡിയേറ്റർ എംപാനൽ
കൽപറ്റ ∙ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷൻ സെല്ലിൽ മീഡിയേറ്റർമാരായി എംപാനൽ ചെയ്യുന്നതിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 11 നു വൈകിട്ട് 5ന് അകം നേരിട്ടോ, തപാലിലോ, cdrfwayanad@gmail.com ലോ ലഭിക്കണം.

ഓട്ടമൊബീൽ എൻജിനീയറിങ്
മീനങ്ങാടി ∙ ഗവ, പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്‌സിന് അപേക്ഷിക്കാം. 9633002394.

ജില്ലാ കരാട്ടെ ചാംപ്യൻഷിപ് ഇന്ന്
പുൽപള്ളി ∙ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ കരാട്ടെ ചാംപ്യൻഷിപ് ഇന്ന് കബനി ഓഡിറ്റോറിയത്തിൽ നടക്കും. 9ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. കെഡറ്റ് ജൂനിയർ, സബ് ജൂനിയർ, അണ്ടർ 21, സീനിയർ തുടങ്ങി 124 ഇനങ്ങളിലായി വിവിധ കാറ്റഗറികളിലായി അഞ്ഞൂറോളം മത്സരാർഥികൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com