മാനത്തെ വെള്ളിത്തേരിൽ...!! വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മാനന്തവാടി ഉപജില്ല ജേതാക്കൾ
Mail This Article
നടവയൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉപജില്ലകളിൽ 1027 പോയിന്റുമായി മാനന്തവാടി ഉപജില്ല കിരീടം നേടി. 960 പോയിന്റുമായി ബത്തേരി ഉപജില്ലാ രണ്ടാം സ്ഥാനത്തും 909 പോയിന്റുമായി വൈത്തിരി ഉപജില്ലാ മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളിൽ മാനന്തവാടി എംജിഎം ഹയർസെക്കൻഡറി സ്കൂൾ കിരീടം നിലനിർത്തി. 230 പോയിന്റുമായാണ് ഒന്നാംസ്ഥാനം നേടിയത്.
യുപി വിഭാഗം ഉപജില്ലകളിൽ 180 പോയിന്റുമായി മാനന്തവാടി ഒന്നാമതും 178, 166 പോയിന്റുകൾ നേടിയ ബത്തേരി, വൈത്തിരി എന്നിവ 2,3 സ്ഥാനവും നേടി. സ്‌കൂളുകളിൽ 35 പോയിന്റുമായി മേപ്പാടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂൾ ചാംപ്യന്മാരായി. 25 പോയിന്റുവീതം നേടിയ പഴൂർ സെന്റ് ആന്റണീസ് എയുപി സ്‌കൂൾ, മാനന്തവാടി എസ്ജെ ടിടിഐയും രണ്ടാം സ്ഥാനം പങ്കിട്ടു. 20 പോയിന്റുള്ള മാനന്തവാടി എംജിഎമ്മിനാണ് മൂന്നാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗം ഉപജില്ലകളിൽ 435 പോയിന്റുമായി മാനന്തവാടി ചാംപ്യന്മാരായി. 382, 377 പോയിന്റുകളുമായി ബത്തേരി, വൈത്തിരി ഉപജില്ലകൾ 2, 3 സ്ഥാനവും നേടി. സ്‌കൂളുകളിൽ 145 പോയിന്റുമായി മാനന്തവാടി എംജിഎം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 76, 60 പോയിന്റുകൾ നേടിയ നടവയൽ സെന്റ് തോമസ് സ്കൂൾ, ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ എന്നിവ 2,3 സ്ഥാനങ്ങളും നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഉപജില്ലകളിൽ 412 പോയിന്റുനേടി മാനന്തവാടി ഒന്നാംസ്ഥാനം നേടി. 400 പോയിന്റുമായി ബത്തേരി രണ്ടാമതും 366 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമെത്തി. സ്‌കൂളുകളിൽ 110 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് ആണ് ചാംപ്യന്മാർ. 80 പോയിന്റുമായി ദ്വാരക സേക്രഡ്ഹാർട്ട് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 75 പോയിന്റ് നേടിയ മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു. കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ്, ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം, കണിയാമ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രജിത, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, പൂതാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
യുപി വിഭാഗം സംസ്കൃതോത്സവം
മാനന്തവാടി ജിയുപിഎസ് 40
ബത്തേരി അസംപ്ഷൻ എയുപിഎസ് 35
കുഞ്ഞോം എയുപിഎസ് 30
ഹൈസ്കൂൾ സംസ്കൃതോൽസവം
പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് 70
ബത്തേരി അസംപ്ഷൻ എച്ച്എസ് 40
കണിയാരം ഫാ.ജികെഎം എച്ച്എസ്എസ് 35
അറബിക് കലോത്സവം (യുപി)
മുട്ടിൽ ഡബ്ല്യുഒ യുപിഎസ് 30
പടിഞ്ഞാറത്തറ എയുപിഎസ് 23
അറബിക് കലോത്സവം (ഹൈസ്കൂൾ)
മുട്ടിൽ ഡബ്ല്യുഒ വിഎച്ച്എസ്എസ് 65
പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് 63
പനമരം ക്രസന്റ് പബ്ലിക് എച്ച്എസ് 30
അറബിക് കലോത്സവം (ഹയർസെക്കൻഡറി)
പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് 110
ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് 80