ADVERTISEMENT

പുൽപള്ളി ∙ ബ്രിട്ടിഷ് ആധിപത്യത്തോട് പോരാടി വണ്ടിക്കടവ് മാവിലാംതോട്ടിൽ വീരമൃത്യുവരിച്ച കേരളവർമ പഴശ്ശിരാജയുടെ ഓർമ പുതുക്കാൻ നാടൊന്നിച്ചു. വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർഥികളും പ്രണാമമർപ്പിക്കാനെത്തി.
 രാവിലെ പഴശ്ശി സ്മൃതിമണ്ഡപത്തിൽ വിവിധരംഗങ്ങളിൽ നിന്നുള്ളവർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. 

പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാവിലാംതോട്ടിലേക്ക് നടത്തിയ ദീപശിഖാ പ്രയാണം പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാവിലാംതോട്ടിലേക്ക് നടത്തിയ ദീപശിഖാ പ്രയാണം പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വാർഡ്അംഗം മണി പാമ്പനാൽ അധ്യക്ഷത വഹിച്ചു. ഡിടിപിസി അംഗം പി.വി.സഹദേവൻ, എം.എസ്.സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗം ബീനാജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കലേഷ് സത്യാലയം, കെ.എൽ.പൗലോസ്, മാനേജർ പി.വി.പ്രവീൺ, ജോമറ്റ് സെബാസ്റ്റ്യൻ, ഷൈജു പഞ്ഞിത്തോപ്പിൽ, കെ.വി.രാജു എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഴശ്ശി അനുസ്മരണം കൗൺസിൽ പ്രസിഡന്റ് പി.വാസു ഉദ്ഘാടനം ചെയ്തു. പി.ടി.പ്രകാശൻ, കെ.എസ്.മഹേശൻ, കെ.കെ.ഉണ്ണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. 

വയനാട് സിറ്റിക്ലബ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.എൽ.പൗലോസ്, മണി പാമ്പനാൽ, എം.എസ്.സുരേഷ്ബാബു, ഷൈജു പഞ്ഞിത്തോപ്പിൽ, ടി.കെ.ശിവൻ, സി.ഡി.ബാബു, പി.എൻ.ജോണി, ബെന്നിമാത്യു എന്നിവർ പ്രസംഗിച്ചു.

മാവിലാംതോട് ലാൻഡ് സ്കേപ്പ് മ്യൂസിയത്തിൽ വിദ്യാർഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ജില്ലാ പഞ്ചായത്ത് അംഗം ബീനാജോസ് ഉദ്ഘാടനം ചെയ്തു.‍ ഡിടിപിസി മാനേജർ പി.പി.പ്രവീൺ അധ്യക്ഷത വഹിച്ചു. പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂൾ എൻസിസി കെഡറ്റുകളും അധ്യാപകരും പഴശ്ശി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

English Summary:

Pulpalli witnessed a heartwarming display of respect and remembrance as the community gathered to commemorate the heroic legacy of Kerala Varma Pazhassi Raja. From floral tributes to speeches and exhibitions, the day honored the sacrifices of this legendary freedom fighter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com