ADVERTISEMENT

ഇന്ന് 
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ  അതിശക്തമായ മഴയുടെ  ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

അറിയിപ്പ് യൂത്ത് എക്‌സ്‌ചേഞ്ച് ക്യാംപ്
കൽപറ്റ ∙ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വയനാട്-എറണാകുളം ജില്ലാന്തര യൂത്ത് എക്‌സ്‌ചേഞ്ച് ക്യാംപ് സംഘടിപ്പിക്കുന്നു. 5 ദിവസങ്ങളിലായി നടക്കുന്ന ക്യാംപിൽ ജില്ലയിൽ നിന്നു 25 പേർക്ക് പങ്കെടുക്കാം. നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളിലെ യുവജനങ്ങൾക്കു മുൻഗണന. 12 വരെ റജിസ്റ്റർ ചെയ്യാം. 9074674969.

ലൈഫ് സർട്ടിഫിക്കറ്റ്
കൽപറ്റ ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്ന ജില്ലയിലെ മുഴുവൻ പെൻഷൻകാരും 2024 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31നു മുൻപ് ജില്ലാ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. 04936 204490.

കൂടിക്കാഴ്ച ഇന്ന്
പനമരം ∙ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു ഉച്ച കഴിഞ്ഞ് 2ന്. 9544639624.

കൂടിക്കാഴ്ച നാളെ
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (സീനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 9.30 ന് വിഎച്ച്എസ്ഇ ഓഫിസിൽ. 7510135485.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com