ADVERTISEMENT

ഗൂഡല്ലൂർ ∙ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി മയക്കു മരുന്ന് നൽകിയ രണ്ട് വരയാടുകളിൽ ഒന്ന് ചികിത്സയ്ക്കിടയിൽ ചത്തു. മുക്കുറുത്തി വനത്തിലാണ് വനംവകുപ്പിന്റെ ഗവേഷണ വിഭാഗം വരയാടിന്റെ സഞ്ചാര പദം കണ്ടെത്തുന്നതിനും പഠനത്തിനുമായി രണ്ട് വരയാടുകളെ മയക്കു വെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചത്.

ആദ്യം മയക്കിയ ആൺ വരയാടിനെ റേഡിയോ കോളർ ഘടിപ്പിച്ച് മയക്കം തെളിയാനുള്ള മരുന്ന് നൽകി ഉണർത്തിയ ശേഷം വനത്തിലേക്ക് മാറ്റി. രണ്ടാമത്തെ പെൺ വരയാടാണ് മയക്കം തെളിയാതെ ചത്തത്. വനം വകുപ്പ് ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതു മൂലമാണ് വരയാട് ചത്തതെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ പെട്ടതാണ് നീലഗിരി താർ എന്നറിയപ്പെടുന്ന വരയാട്.

English Summary:

Nilgiri Tahr, an endangered species, tragically died during a radio collaring research project in Kerala's Mukurthi forest. The incident has sparked discussions about the risks associated with wildlife research procedures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com