ADVERTISEMENT

വെള്ളമുണ്ട(വയനാട്)∙ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന പത്തുമുറി കോംപൗണ്ട് സുനിൽ കുമാർ‍ (47), മക്കിയാട് കോമ്പി സജീർ (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ എത്തിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സുനിൽകുമാറിൽ നിന്നു പണം വാങ്ങി സജീർ സംഭവത്തിന് ഒത്താശ നൽകുകയായിരുന്നു.

ചെറുപ്പത്തിൽ നാടുവിട്ട സുനിൽകുമാറിനു സ്ഥിരം മേൽവിലാസം ഇല്ലാത്തതിനാൽ ഏറെ പണിപ്പെട്ടാണ് അന്വേഷണ സംഘം പിടികൂടിയത്. വ്യത്യസ്ത മേൽവിലാസത്തിൽ കഴിയുകയായിരുന്ന ഇയാൾ 3 വിവാഹം കഴിച്ചിട്ടുണ്ട്. ഇതെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിൽ എത്തിയത്. വെള്ളമുണ്ട എസ്എച്ച്ഒ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ സാദിർ തലപ്പുഴ, എഎസ്ഐ ഷിദിയ ഐസക്, സിപിഒമാരായ കെ.നിസാർ, പി.റഹീസ്, എം.റഹീം, പി.ഷംസുദ്ദീൻ, വിപിൻ ദാസ്, എം.പ്രതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:

Child sexual abuse allegations have resulted in the arrest of two men in Vellamunda, Wayanad. Thiruvananthapuram native Sunil Kumar (47) and Sajir (36) are currently in police custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com