വടക്കനാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ കേന്ദ്ര സംഘം എത്തി
Mail This Article
ബത്തേരി ∙ നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ വടക്കനാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ ഗുണനിലവാര പരിശോധനയുടെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, തമിഴ്‌നാട്ടിൽ നിന്നുള്ള ഡോ. ആർ.വെങ്കിടേഷ്, കർണാടകയിലെ ഡോ.മൃണാളിനി യാദവ് എന്നിവരാണു സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയത്.
8 പാക്കേജുകളിലായി പരിശോധന
വയോജനങ്ങളുടെയും പാലിയേറ്റീവ് രോഗികളുടെയും പരിചരണം, ഡ്രഗ്‌സ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ്, പ്രഗ്‌നൻസി ആൻഡ് ചൈൽഡ് ബെർത്ത് കെയർ, നിയോനേറ്റൽ ആൻഡ് ഇൻഫന്റ് ഹെൽത്ത് സർവീസസ്, ചൈൽഡ്ഹുഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് സർവീസസ്, കുടുംബാസൂത്രണം, പകർച്ചവ്യാധി പ്രതിരോധം, പകർച്ചേതര വ്യാധി പ്രതിരോധ പ്രവർത്തനം എന്നിങ്ങനെ 8 പാക്കേജുകളിലായിരുന്നു പരിശോധന.
കേന്ദ്രത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ സംഘം ജീവനക്കാർ, രോഗികൾ, ഹാംലറ്റ് ആശമാർ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. എച്ച്ഡബ്ല്യുസി പരിധിയിലെ വാർഡ് അംഗങ്ങളായ അഖില എബി, ജയചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ഡോ. ദാഹർ മുഹമ്മദ്, ഡോ.ദിവ്യ എം.നായർ, കെ.യു.ഷാജഹാൻ, കെ.എ.ഉഷ, എ.വി.സനിൽ, അനീറ്റ പോൾ, അഖില വിനോദൻ, സി.വി.സൗമ്യ, ലിജിമോൾ ജോസഫ് എന്നിവർ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.