ADVERTISEMENT

ബത്തേരി∙ കളിച്ചുകൊണ്ടിരിക്കെ തലയിൽ കലം കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. മാടക്കര കുളിപ്പുര ഉന്നതിയിലെ സുധീഷിന്റെ ഒന്നര വയസ്സുള്ള മകൾ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കലം ഊരി മാറ്റാൻ പറ്റാതായതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ‌ ബത്തേരി അഗ്നിരക്ഷാസേന വിഭാഗം ഓഫിസർ നിധീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഐപ്പ് ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

English Summary:

Bathery Fire Service rescue: A one-and-a-half-year-old girl in Bathery, Kerala, was successfully rescued by the fire service after a pot became stuck on her head during playtime. The quick response and expertise of the fire department ensured the child's safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com