ADVERTISEMENT

ബത്തേരി∙ സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ഗസ്റ്റ്-റസ്റ്റ് ഹൗസുകളില്‍ താമസിച്ചത് മൂന്നുലക്ഷം ആളുകളാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ടൂറിസം സാധ്യതകള്‍ വർധിപ്പിക്കാന്‍ ബോധപൂര്‍വമുള്ള പ്രചാരണം ഉറപ്പാക്കണം. ബത്തേരി ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ കെട്ടിടം 2025 ഓടെ പൂര്‍ത്തീകരിക്കും. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ള താമസം, ഭക്ഷണം തുടങ്ങിയവ ഗസ്റ്റ് ഹൗസുകളിലൂടെ ഉറപ്പാക്കും. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയനാട്. മുണ്ടക്കൈ, ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല അതിജീവനത്തിലൂടെ മുന്നേറുകയാണ്. പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകള്‍ ജില്ലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് ടൂറിസം മേഖലയിലെ സാധ്യതകളാണെന്നും മന്ത്രി പറഞ്ഞു.

4.3 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു.

English Summary:

Wayanad tourism is booming, with government guest houses contributing ₹20 crore in additional revenue over three years thanks to online booking. This success story underscores the state's commitment to improving tourism infrastructure and attracting visitors to this beautiful region of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com