ADVERTISEMENT

ബത്തേരി∙ കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി. നിലവിളിച്ച കുട്ടിയുടെ തലയിൽ നിന്ന് കലം ഊര‌ിമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സേനയെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു. മാടക്കര കുളിപ്പുര സുധീഷിന്റെ മകൾ സൗഗന്ധികയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലം മുറിച്ചു മാറ്റുന്നതിന് ബത്തേരി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.നിധീഷ്കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഐപ് ടി. പൗലോസ് എന്നിവർ നേതൃത്വം നൽകി.

English Summary:

child rescue operations in Kerala are common, but this case involved a one-and-a-half-year-old girl whose head became stuck in a pot. The quick response of the Sultan Bathery fire and rescue service prevented any serious injury to the child, Saugandhika.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com